തിരുവനന്തപുരം: സിപിഐ കുരയ്ക്കും, കടിക്കില്ല എന്ന് കോൺഗ്രസ് നേതാവ്ചെറിയാൻ ഫിലിപ്പ്. സിപിഐ കുരയ്ക്കം എന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ്വ ജീവിയാണ്. ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടും. ചർദ്ദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യും.
45 വർഷമായി സിപിഐയുടെ പല്ലും നഖവും എകെജി സെൻ്ററിൽ പണയം വെച്ചിരിക്കുകയാണ്.
പിഎം ശ്രീ പദ്ധതിയിൽ സിപിഐ നിലപാട് ആത്മാർത്ഥമാണെങ്കിൽ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം. സിപിഎം - ബിജെപി രഹസ്യ ബന്ധത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോ എന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. യഥാർത്ഥത്തിൻ കേരളത്തിലെ നട്ടെല്ലില്ലാത്ത പാർട്ടികളിൽ ഒന്നാം സ്ഥാനത്തുള്ള കക്ഷിയാണ് സിപിഐ. 1979 മുതൽ സിപിഎം ഒരു എന്ന ഭാസ്കര പട്ടേലരും സിപിഐ വെറും തൊമ്മിയുമാണ്.
പിഎം ശ്രീയെ ചൊല്ലി സിപിഐ, സിപിഎമ്മുമായി വലിയ വഴക്കിലാണെന്നാണ് ഇടതുപക്ഷത്തേക്ക് നടുവും ആസനവും വളച്ച് നിൽക്കുന്ന ചാനലുകളും പത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളും തള്ളുന്നത്. ഇത് വിശ്വസിച്ച് വലിയ വലിയ ചർച്ചകളും ഗോഷ്ഠികളും ഗ്വാ ഗ്വാ വിളികളും നടക്കുന്നതായി എസ്എഫ്ഐയും എഐഎസ്എഫും ഒക്കെ അഭിനയിച്ച് വരുന്നുമുണ്ട്. ഇതൊക്കെ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമ സഭാ തിരഞ്ഞെടുപ്പിലും കളമൊരുക്കാൻ വേണ്ടി സിപിഎം എന്ന അധോലോക പാർട്ടിയും അവരുടെ ചവിട്ടു കൊള്ളാൻ വേണ്ടി മാത്രം ജീവിക്കുന്ന സിപിഐയും നടത്തുന്ന കുറവനും കുറത്തിയും കളി മാത്രമാണ്. സിപിഐക്ക് ബി ജെ പി യെ എന്നല്ല അഞ്ചാം ക്ലാസിൽ പഠിക്കുന്ന എസ്എഫ്ഐക്കാരനെ പോലും എതിർക്കാൻ കഴിവില്ല. പിഎം ശ്രീ കള്ളകളിയെ പറ്റി സിപിഐക്കും സിപിഎമ്മിൻ്റെ കുട്ടി സംഘടനയായ എസ്എഫ്ഐക്കും യുവജനങ്ങളുടെ ഭീകര ഭീമൻ സംഘടനയെന്ന് പറഞ്ഞാലും ജസ്റ്റിസ് മാർക്ക ണ്ഡേയ കട്ജുവിനുപോരും അറിയാൻ പാടില്ലാത്ത ഡിവൈഎഫ്ഐക്കും നേരത്തേ തന്നെയറിയാം. പക്ഷെ പേടിയാണ് പുറത്തു പറയാൻ, നാണക്കേടാണ് പുറത്തു പറഞ്ഞാൽ. ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഭയപ്പെടുന്നത് മനസ്സിലാക്കാം. കാരണഭൂതംചവിട്ടി പുറത്താക്കിയാൽ കുട്ടിക്കുരങ്ങൻമാർ പിന്നെ എന്ത് ചെയ്യും? ആകെയറിയാവുന്ന പണി ഭൂതം ബിരിയാണി ചെമ്പുമായി ക്ലിഫ് ഹൗസിലേക്ക് പോകുമ്പോൾ ചെമ്പെടയിത് ചെമ്പെടാ എന്ന് അലറി വിളിക്കും. പാർട്ടി നേതാക്കൾ ശബരിമലയിൽ നിന്ന് സ്വർണ്ണം കടത്തുമ്പോഴും പാവം ഡിഫിക്കുഞ്ഞുങ്ങളും എസ് എഫ് ഐ ക്ടാങളും നോക്കി നിന്ന് കരഞ്ഞു വിളിക്കും അതേ ചെമ്പെടയിത് ചെമ്പെടാ എന്ന്. എന്ത് ചെയ്യാം? നീട്ടി രണ്ട് മുദ്രാവാക്യം വിളിച്ച ശേഷം കാരണഭൂതം തള്ളുന്ന ഇണ്ടാസും അസഭ്യവും ഒക്കെ അമൃതാണെന്ന് പറഞ്ഞ് കാപ്സ്യൂളാക്കി വിഴുങ്ങി രണ്ട് ക്വാർട്ടറുമടിച്ച്, എംഡിഎംഎ യും രുചിച്ച് കിടന്നുറങ്ങുന്നതാണ് കമ്യൂണിസ്റ്റ് കുഞ്ഞുങ്ങളുടെ എന്നത്തേയും അവസ്ഥ. പിന്നെ കാരണഭൂതം തന്നെ സ്വന്തം കയ്യിൽ നിന്ന് വിട്ടുകൊടുക്കുന്ന ഐറ്റം ഡാൻസുകാരികളെ നോക്കി വെള്ളം വിഴുങ്ങി അവരാത കഥ പറഞ്ഞു നടക്കലാണ് ഡിവൈഎഫ്ഐ- എസ് എഫ് ഐ കുഞ്ഞുങ്ങളുടെ ആകെയുള്ള ആശ്വാസം. എതിർകക്ഷികളുടെ നേതാക്കളെ നാറ്റിക്കാൻ വേണ്ടി സ്വന്തം ചെലവിൽ കാബറെ ഡാൻസുകാരെ ഇറക്കി കൊടുക്കുന്ന വെറും നാലാം കിട മാമാപ്പണി മുതൽ ഷേക്കിൻ്റെ അണ്ടറിലിരുന്ന് കോക്ടെയിലടിക്കുന്ന ഡോൺ വേഷം വരെ കൈകാര്യം ചെയ്യുന്ന കാരണഭൂതത്തെ എങ്ങനെയവർ എതിർക്കും. അതാണ് സിരകളെ ത്രസിപ്പിക്കുന്ന കമ്യൂണിസ്റ്റ് വിപ്ലവം എന്നാണ് കുണ്ടന്നൂർ പാലക്കാരൻ മുതൽ പിരിവെട്ടിയ പിരിയാരി വൈദ്യൻ വരെയിരുന്ന് തള്ളുന്നത്. പിള്ളേരേ പറഞ്ഞിട്ട് കാര്യമുണ്ടോ? ഇക്കിളിക്കഥ പറഞ്ഞു കേൾക്കാൻ കൊതിക്കാത്ത പത്താം ക്ലാസ് കാരുണ്ടോ?!!
എന്നാൽ സിപിഐ അങ്ങനെയല്ല, ഏത് വളിപ്പും അമേദ്യവും നിശബ്ദം ചുമക്കാൻ സന്നദ്ധരായാണ് അവർ 1979 മുതൽ സിപിഎമ്മിനൊപ്പം കൂടിയത്. സംസ്ഥാന മുഖ്യമന്ത്രിമാരൊക്കെ ഉണ്ടായിരുന്ന പാർട്ടിയാണേ..... ആ കോണകം ഇടയ്ക്കൊക്കെ പല പാർട്ടി ഓഫീസിൻ്റ മുന്നിലെ അയയിൽ തൂക്കിയിട്ട് വീരവാദമൊക്കെ നടക്കും. നിനച്ചാൽ പുലിയേം പിടിപ്പേൻ, ആനാൽ ഉശിര് പോനാലും നിനയ്ക്കമാട്ടേൻ എന്ന ചെന്തമിഴ് ചൊല്ലാണ് പാർട്ടിയുടെ ആപ്തവാക്യം തന്നെ. ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടിയാണ് തങ്ങളെന്ന് ഗീർവാണം അടിക്കലാണ് ഒരു പണി. അതും കഴിഞ്ഞ് നേരേ വന്ന് എകെജി സെൻ്ററിൽ അടുക്കളപ്പണി. പിന്നെ പൊറോട്ടയടിയും കഴിഞ്ഞ് പാത്രം കഴുകി വച്ച് നേരേ വന്ന് പറയും കാര്യം പണി അവിടെയാണെങ്കിലും തോന്നിയവാസം ഒന്നും അംഗീകരിക്കില്ല എന്ന്. ഒരു ബീഡിയും വലിച്ച ശേഷം തിരിച്ച് ചെന്ന് മുണ്ടും അഴിച്ചിട്ട് നിന്ന് നാളത്തെ അട ചുടാൻ ഇന്ന് തന്നെ ഇല മുറിച്ചുവയ്ക്കും - ഇതാണ് സിപിഐ. ഇതിനിടെ കാരണഭൂതം എന്തെങ്കിലും നക്കാപ്പിച്ച യോ ടിപ്പോ നൽകിയാൽ ഓഛാനിച്ച് നിന്ന് ഓമ്പ്രാ എന്ന് ചൊല്ലി പൃഷ്ഠം തമ്പുരാനേ കാണിക്കാതെ തിരിച്ചുപോരും. കഴിഞ്ഞു കേരളത്തിലെ സിപിഐ എ കീലേരി അച്ചുവിൻ്റെ വിപ്ലവം. കോൺഗ്രസിന് ഇതറിയാം. അതു കൊണ്ടാണ് ആണത്തമുണ്ടെങ്കിൽ ഇറങ്ങി വരാൻ പറഞ്ഞത്. അതിന് ആണത്തമുണ്ടങ്കിലല്ലേ ഇറങ്ങി വരേണ്ടതുള്ളൂ എന്നാണ് പാർട്ടിയുടെ തീസിസ്. നോക്കിക്കോ രണ്ട് ദിവസം കഴിയുമ്പോൾ ജന്മസിദ്ധമായ അഴകുഴമ്പൻ വിശദീകരണവുമായി സിപിഐ തന്നെ വരും. ശങ്കരാടി സ്‌റ്റെലിൽ തന്നെ. കട്ട വെയ്റ്റിങ്: ജനം നോക്കി നിൽപ്പാണ് - ഇനി ബിരിയാണി യെങ്ങാനും കൊടുക്കുന്നുണ്ടങ്കിലോ?.....
A dog that barks but doesn't bite: Cherian Philip says the CPI may bark but won't bite




















